കാട്ടാന ശല്യം: അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡിസിസി പ്രസിഡന്റ്
1569273
Sunday, June 22, 2025 3:08 AM IST
പത്തനംതിട്ട: അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി ജോര്‍ജ് ജോസഫ് മെമ്മോറിയല്‍ യുപി സ്കൂള്‍ പരിസരത്ത് ആന ഇറങ്ങിയ സ്ഥലം ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.
ജനറല്‍ സെക്രട്ടറി സജി കൊട്ടയ്ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആര്. ദേവകുമാര്‍, മണ്ഡലം പ്രസിഡന്റ് ജി.എസ്. സന്തോഷ് കുമാർ, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് റ്റി.ജി. നിഥിന്, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഷിജു അറപ്പുരയില്‍, ഗ്രാമപഞ്ചായത്ത് അംഗം മിനി ഇടിക്കുള എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.