പന്തളം സെന്റ് പീറ്റേഴ്സ് പള്ളിയിൽ തിരുനാൾ
1568801
Friday, June 20, 2025 3:41 AM IST
പന്തളം: സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ പത്രോസ്, പൗലോസ് ശ്ലീഹൻമാരുടെ ഓർമപ്പെരുന്നാൾ 22 മുതൽ 29 വരെ നടക്കും. 22നു രാവിലെ ഏഴിന് വിശുദ്ധ കുർബാനയേ തുടർന്ന് വികാരി ഡാനിയേൽ കുഴിത്തടത്തിൽ കോർ എപ്പിസ്കോപ്പ കൊടിയേറ്റും. 26 വരെ എല്ലാദിവസവും രാവിലെ 6.30ന് പ്രഭാത പ്രാർഥന, ഏഴിന് കുർബാന, കുർബാനയുടെ ആരാധന.
27നു വൈകുന്നേരം 5.30ന് കുർബാന, ആരാധന. തുടർന്ന് ഫാ. സാമുവേൽ തെക്കേകാവിനാൽ വചന ശുശ്രൂഷ നടത്തും. 28നു വൈകുന്നേരം 5.30ന് കുർബാന, വചന പ്രഘോഷണം, അനുരഞ്ജന ശുശ്രൂഷ. പത്തനംതിട്ട രൂപത പ്രൊക്കുറേറ്റർ ഫാ. ഏബ്രഹാം മേപ്പുറത്ത് നേതൃത്വം നൽകും.
29നു രാവിലെ 6.15ന് പ്രഭാത പ്രാർഥന, പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസിനു സ്വീകരണം, കുരിശടി, സെന്റ് പീറ്റേഴ്സ് ഹാൾ കൂദാശ, ആഘോഷമായ വിശുദ്ധകുർബാന, ആദ്യകുർബാന സ്വീകരണം, കൊടിയിറക്ക്, സ്നേഹവിരുന്ന്.