വീടിനുള്ളിൽ കയറിയ കാട്ടുപൂച്ച പിടിയിലായി
1568256
Wednesday, June 18, 2025 3:11 AM IST
തിരുവല്ല: വീടിന്റെ ഉള്ളില്‍ കടന്ന കാട്ടുപൂച്ചയെ വനപാലകര്‍ പിടികൂടി. തിരുവല്ല പുളിക്കീഴ് അന്നപറമ്പില്‍ വാസുദേവന്റെ വീടിന്റെ ഉള്ളില്‍ നിന്നുമാണ് വനംവകുപ്പ് റാന്നി ആര്‍ആര്‍ടി സംഘം കാട്ടൂപൂച്ചയെ പിടികൂടിയത്.
സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജിജോ ജോര്‍ജിന്റെ നേതൃത്വത്തില്‍ ബീറ്റ് ഫോറസ്റ്റര്‍മാരായ മനീഷ് മോൻ, അരുണ്‍ കുമാര്‍, ഫിറോസ്ഖാന് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.