ശ്രേഷ്ഠ കാതോലിക്കാ ബാവയ്ക്ക് സ്വീകരണം നല്കി
1567697
Monday, June 16, 2025 3:42 AM IST
പത്തനംതിട്ട: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ജോസഫ് ബാവയ്ക്ക് തുമ്പമണ്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ വള്ളിക്കോട് കോട്ടയം സെന്റ് മേരീസ് കത്തീഡ്രലില്‍ സ്വീകരണം നല്കി.
മഞ്ഞനിക്കരയില്‍ പരിശുദ്ധ ഏലിയാസ് തൃതിയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ കബറിങ്കലെ ധൂപ പ്രാര്‍ഥനയ്ക്കു ശേഷം ശ്രേഷ്ഠ കാതോലിക്കാ ബാവയെ സ്വീകരിച്ച് ആനയിച്ചു.
അനുമോദന യോഗത്തില്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ അധ്യക്ഷത വഹിച്ചു. സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, മാത്യൂസ് മാര്‍ തേവോദോസിയോസ്,
ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്തംഗം റോബിന് പീറ്റർ, ഫാ. റോയ് ജോര്‍ജ് കട്ടച്ചിറ, ഫാ. സാംസണ് വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ ഫാ. ഗീവര്‍ഗീസ് സഖറിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.