പ​ത്ത​നം​തി​ട്ട: പ​മ്പ​യി​ല്‍ നി​ന്ന് സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള മ​ല ക​യ​റ്റ​ത്തി​നി​ടെ ര​ണ്ടു പേ​ര്‍ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. ഒ​രു തീ​ർ​ഥാ​ട​ക​നും മ​ര​ക്കൂ​ട്ട​ത്ത് നി​ന്ന് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ താ​ത്കാ​ലി​ക ദേ​വ​സ്വം ഗാ​ര്‍​ഡു​മാ​ണ് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ച​ത്.

തീ​ർ​ഥാ​ട​ക​നാ​യ ക​ർ​ണാ​ട​ക രാ​മ​ന​ഗ​ര്‍ സ്വ​ദേ​ശി പ്ര​ജ്വ​ല്‍ (20) 5-ാം ന​മ്പ​ര്‍ ഷെ​ഡി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. മ​ര​ക്കൂ​ട്ട​ത്ത് താ​ല്‍​കാ​ലി​ക ദേ​വ​സ്വം ഗാ​ര്‍​ഡാ​യി ജോ​ലി​ചെ​യ്യു​ന്ന കൊ​ല്ലം സ്വ​ദേ​ശി ഗോ​പ​കു​മാ​റാ​ണ് (60) മ​രി​ച്ച ര​ണ്ടാ​മ​ത്തേ​യാ​ൾ.

ജോ​ലി ക​ഴി​ഞ്ഞ് സ​ന്നി​ധാ​ന​ത്തേ​ക്ക് മ​ട​ങ്ങ​വേ മ​ര​ക്കൂ​ട്ട​ത്തി​ന് സ​മീ​പം കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ പ​മ്പാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.