റാ​ന്നി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളേ​യും സേ​വ​ന​ങ്ങ​ളെ​യും മ​ന​സി​ലാ​ക്കി പൊ​തു​ജ​ന സേ​വ​ന​മേ​ഖ​ല​ക​ളെ തി​രി​ച്ച​റി​യു​വാ​നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ​യും സാ​മൂ​ഹ്യ​ബോ​ധ​ത്തി​ന്‍റെ​യും പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കു​വാ​നും റാ​ന്നി എം​എ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്‌​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ആ​ര്‍. പ്ര​കാ​ശു​മാ​യി കു​ട്ടി​ക​ള്‍ സം​വ​ദി​ച്ചു. പ​ഞ്ചാ​യ​ത്ത് രാ​ജ് സം​വി​ധാ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​മാ​ണ് കു​ട്ടി​ക​ള്‍ പ്ര​ധാ​ന​മാ​യും ആ​രാ​ഞ്ഞ​ത്. സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​രി​ല്‍ നി​ന്നും പ​ഞ്ചാ​യ​ത്ത് ന​ല്‍​കു​ന്ന സേ​വ​ന​ങ്ങ​ളെ കു​റി​ച്ചും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും മ​ന​സി​ലാ​ക്കി.

സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സ്മി​ജു ജേ​ക്ക​ബ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം സ​ന്ധ്യാ​ദേ​വി, സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്‌​സ് അ​ധ്യാ​പ​ക​രാ​യ ടോ​ണി ജേ​ക്ക​ബ്, ആ​ർ. ശ്രീ​ക​ല, ജെ​ബു ജോ​സ​ഫ്, പ്രീ​ത എ​സ്. ജോ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

യൂ​ണി​റ്റ് നേ​തൃ​ത്വ​ത്തി​ല്‍ പ്ലാ​സ്റ്റി​ക് വി​മു​ക്ത കാ​മ്പ​സ് എ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി ഉ​പ​യോ​ഗ ര​ഹി​ത​മാ​യ പേ​ന​ക​ള്‍ വ​ലി​ച്ചെ​റി​യു​ന്ന സം​സ്‌​കാ​രം ഉ​പേ​ക്ഷി​ക്കു​വാ​ന്‍ പെ​ന്‍ ബോ​ക്‌​സു​ക​ള്‍ ക്ലാ​സു​ക​ളി​ല്‍ സ്ഥാ​പി​ച്ചു. പെ​ന്‍ ക​ള​ക്ഷ​ന്‍ ബോ​ക്‌​സു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സ്മി​ജു ജേ​ക്ക​ബ് നി​ര്‍​വ​ഹി​ച്ചു.