തിരുവനന്തപുരം ഫാസ്റ്റ് ഉൾപ്പെടെ ഏഴു ബസുകൾ ഓടിയില്ല
1567295
Sunday, June 15, 2025 2:35 AM IST
പൊൻകുന്നം: പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് തിരുവനന്തപുരം ഫാസ്റ്റ് ഉൾപ്പെടെ ഏഴു സർവീസുകൾ ഇന്നലെ മുടങ്ങി. രണ്ട് ബസ് ശബരിമല സ്പെഷൽ സർവീസിനായി കൊണ്ടുപോകുകയും ചെയ്തു.
മഴയും രണ്ടാംശനിയും മൂലം യാത്രക്കാർ കുറവാകുമെന്ന കാരണത്താലാണ് ഏതാനും സർവീസുകൾ കുറച്ചതെന്നാണ് സൂചന. തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ, അഴങ്ങാട്, പാലപ്ര, പാലാ-മുണ്ടക്കയം ചെയിൻ സർവീസുകൾ എന്നിവയാണ് ഓടാതിരുന്നത്.