മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരേ ബോധവത്കരണം
1567104
Saturday, June 14, 2025 4:07 AM IST
പത്തനംതിട്ട: സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരേ ബോധവത്കരണ ദിനാഘോഷം 16ന് കുമ്പനാട് ധര്‍മഗിരി മന്ദിരത്തില്‍ നടക്കും.
പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് ദിനാചരണ സന്ദേശം നല്‍കും. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് ജിജി മാത്യു മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ സാമൂഹികനീതി ഓഫീസര്‍ ജെ. ഷംല ബീഗം, എന്‍എസ്എസ് വോളണ്ടിയര്‍മാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, വയോജന കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മുതിര്‍ന്ന പൗരന്മാരുടെ മാനസികാരോഗ്യത്തില്‍ കുടുംബത്തിനുള്ള പങ്ക്, മുതിര്‍ന്ന പൗരന്മാരും നിയമസംരക്ഷണവും എന്നീ വിഷയങ്ങളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പി.ടി. സന്ദീഷ്, പ്രകാശ് പി. തോമസ് എന്നിവര്‍ ക്ലാസ് നയിക്കും.
പരിപാടിയുടെ ഭാഗമായി നടന്ന ഷോര്‍ട്ട് വീഡിയോ, സെല്‍ഫി മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടക്കും.