വൈഎംസിഎ - ബി പോസിറ്റീവ് വിദ്യാഭ്യാസ ശക്തീകരണ പരിശീലനം
1567299
Sunday, June 15, 2025 2:35 AM IST
തിരുവല്ല: വൈഎംസിഎ സബ് - റീജന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ശക്തീകരണ പരിശീലന പദ്ധതിയായ ബി പോസിറ്റീവ് തുകലശേരി യോഗക്ഷേമം സ്കൂളിൽ തുടക്കമായി. നഗരസഭാ വൈസ് ചെയർമാൻ ജിജി വട്ടശേരി പദ്ധതി ഉദ്ഘാടനം ചെയ്തു.
ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു. ജോസഫ് നെല്ലാനിക്കൽ ക്ലാസ് നയിച്ചു. കൗൺസിലർ റീനാ വിശാൽ, സബ് - റീജൺ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, ഹെഡ്മിസ്ട്രസ് ഇ.എൻ. ചന്ദ്രലേഖ ,
വൈഎംസിഎ മുൻ സബ് - റീജൺ ചെയർമാന്മാരായ വർഗീസ് ടി. മങ്ങാട്, ജൂബിൻ ജോൺ, ജോ ഇലഞ്ഞിമൂട്ടിൽ, കെ.സി. മാത്യു, അരുൺ വി. നായർ, എസ്. ഷീബ എന്നിവർ പ്രസംഗിച്ചു.