റാ​ന്നി: വ​ട​ശേ​രി​ക്ക​ര പ​ന്ത്ര​ണ്ടാം വാ​ർ​ഡ് ക​ല​ശ​ക്കു​ഴി​യി​ൽ 39-ാംന​മ്പ​ർ അ​ങ്ക​ണ​വാ​ടി​ക്കാ​യി നി​ർ​മി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. എം​എ​ൽ​എ ഫ​ണ്ടി​ൽനി​ന്ന് 17 ല​ക്ഷം രൂ​പ​യാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​നാ​യി ചെ​ല​വ​ഴി​ക്കു​ക.

അ​ങ്ക​ണ​വാ​ടി​ക്കാ​യി പ​മ്പ ഇ​റി​ഗേ​ഷ​ൻ പ്രോ​ജ​ക്ട് വി​ട്ടുന​ൽ​കി​യ അ​ഞ്ച് സെ​ന്‍റ് സ്ഥ​ല​ത്താണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ത മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​എ​ൻ. യ​ശോ​ധ​ര​ൻ, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ ടി.​പി. സൈ​ന​ബ, രാ​ധ സു​ന്ദ​ർ സിം​ഗ്, അ​യ്യ​പ്പ സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് പി.ആ​ർ. ബാ​ല​ൻ, തോ​മ​സ് മാ​ത്യു, സ​ന്തോ​ഷ് കെ. ​ചാ​ണ്ടി, പി. ​സു​ധ​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.