തി​രു​വ​ല്ല: ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക​ലാ​ല​യ ദി​നം ആ​ഘോ​ഷി​ച്ചു. അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് ആ​രം​ഭി​ച്ച സ​മ്മേ​ള​നം ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സി​ന​ഡ് സെ​ക്ര​ട്ട​റി ജോ​ഷ്വാ മോ​ർ ബ​ർ​ണ​ബാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് സി​ഇ​ഒ ഡോ. ​ജോ​ർ​ജ് ചാ​ണ്ടി മ​റ്റീ​ത്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ലാ സെ​ന​റ്റ് അം​ഗം ഫാ. ​സി​ജോ പ​ന്ത​പ്പ​ള്ളി​ൽ, വെ​ല്ലൂ​ർ സി​എം​സി പ്രി​ൻ​സി​പ്പ​ൽ ഡോ. ​സോ​ള​മ​ൻ സ​തീ​ഷ് കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ലി​സ​ബ​ത്ത് ജോ​സ​ഫ്,

കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ബേ​സി​ൽ ജോ​സ​ഫ്, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ ട്രീ​സാ സെ​ബാ​സ്റ്റ്യ​ൻ, തോ​മ​സ് റോ​ഷ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗാ​യി​ക അ​ഞ്ജു ജോ​സ​ഫ് അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത പ​രി​പാ​ടി ക​ലാ​ല​യ ദി​ന​ത്തി​ന് മാ​റ്റു​കൂ​ട്ടി.

ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി, യൂ​ണി​വേ​ഴ്സി​റ്റി, കോ​ള​ജ് ത​ല​ങ്ങ​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ സ​മ്മാ​നാ​ർ​ഹ​രാ​യ​വ​രെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.