കോ​ഴ​ഞ്ചേ​രി: തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച കു​ളി​ര്‍​മ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. കു​ടും​ബ​ശ്രീ സി​ഡി​എ​സ്, കൃ​ഷി​ഭ​വ​ന്‍, എ​ന​ര്‍​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​ര്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

അ​ന്ത​രീ​ക്ഷ താ​പ​നി​ല പ്ര​തി​രോ​ധം, മേ​ല്‍​ക്കൂ​ര ശീ​തീക​ര​ണ സാ​ങ്കേ​തി​കവി​ദ്യ​ക​ളു​ടെ പ​രി​ച​യ​പ്പെ​ടു​ത്ത​ല്‍, ഊ​ര്‍​ജസം​ര​ക്ഷ​ണ മാ​ര്‍​ഗ​ങ്ങ​ള്‍, കാ​ര്‍​ഷി​ക ഭ​ക്ഷ്യമേ​ഖ​ല​യി​ലെ വെ​ല്ലു​വി​ളി​യും അ​തി​ജീ​വ​ന​മാ​ര്‍​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി ല​ക്ഷ്യം.

വൈ​സ് പ്ര​സി​ഡ​ന്‍റ് സി​സി​ലി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ജെ​സി മാ​ത്യു, വി​ക​സ​ന​കാ​ര്യ സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ ല​താ ച​ന്ദ്ര​ന്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ. ​രാ​ധ, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​ക്ര​ഡി​റ്റ​ഡ് എ​ൻ​ജി​നി​യ​ര്‍ സ്വാ​തില​ക്ഷ്മി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.