ഡിജിറ്റല്‍ റിസര്‍വേ റിക്കാര്‍ഡുകള്‍ പരിശോധിക്കാം
1566829
Friday, June 13, 2025 3:55 AM IST
അടൂര്‍: താലൂക്കില്‍ കുരമ്പാല വില്ലേജ് പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വേ റിക്കാര്‍ഡുകള്‍ ഓണ്‍ലൈനായി എന്റെ ഭൂമി പോര്‍ട്ടലിലും (https://entebhoomi.kerala.gov.in) ഡിജിറ്റല്‍ സര്‍വേ ക്യാമ്പ് ഓഫീസിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ക്യാമ്പ് ഓഫീസില്‍ പ്രവൃത്തി ദിവസങ്ങളില്‍ പരിശോധിക്കാം.
റിക്കാര്‍ഡുകളില്‍ പരാതിയുണ്ടെങ്കില്‍ നേരിട്ടോ എന്റെ ഭൂമി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായോ അപ്പീല്‍ സമര്‍പ്പിക്കാം.
പരാതി ഇല്ലെങ്കില്‍ റീസര്‍വേ റിക്കാര്‍ഡിലുള്ള ഭൂഉടമസ്ഥരുടെ പേരുവിവരം, അതിരുകള്‍, വിസ്തീര്‍ണം എന്നിവ അന്തിമമാക്കും. സര്വേസമയത്ത് തര്‍ക്കം ഉന്നയിച്ച് തീരുമാനം അറിയിച്ചിട്ടുളള ഭൂവുടമസ്ഥര്‍ക്ക് അറിയിപ്പ് ബാധകമല്ല. ഫോണ്‍: 0468 2961209.