കുറ്റൂർ ഗ്രാമപഞ്ചായത്തിൽ സൗന്ദര്യവത്കരണം
1567262
Sunday, June 15, 2025 2:22 AM IST
തിരുവല്ല: കുറ്റൂർ ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് ഓഫീസ് പരിസരവും പഞ്ചായത്ത് പരിസരവും സൗന്ദര്യവത്കരണം പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നടപ്പിലാക്കി.
തിരുവല്ല ജോയ് ആലുക്കാസിന്റെ സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ് ഉദ്ഘാടനം ചെയ്തു. ഷെൾട്ടൺ വി. റാഫേൽ മുഖ്യസന്ദേശം നൽകി.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാബു കുറ്റിയിൽ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ജോ ഇലഞ്ഞിമൂട്ടിൽ, കെ.ജി. സഞ്ചു, ടി.കെ. പ്രസന്നകുമാർ, ശ്രീവല്ലഭൻ നായർ, ശ്രീജ ആർ. നായർ, സാറാമ്മ വർഗീസ്,
ആൽഫ അമ്മിണി ജേക്കബ്, ബിന്ദു കുഞ്ഞുമോൻ, സിന്ധുലാൽ, പ്രവീൺ കുമാർ, സെക്രട്ടറി സുനിത ആർ. പണിക്കർ, അസിസ്റ്റന്റ് സെക്രട്ടറി വി. ബിന്ദു, പ്ലാൻ ക്ലാർക്ക് പി.ജി. ബിന്ദു, ടി.സി. ലോറൻസ് എന്നിവർ പ്രസംഗിച്ചു.