പ​ന്ത​ളം: മ​ങ്ങാ​രം ഗ​വ​ൺ​മെ​ന്‍റ് യു​പി സ്‌​കൂ​ളി​ല്‍ ആ​രം​ഭി​ച്ച ക്രി​യേ​റ്റീ​വ് കോ​ര്‍​ണ​ര്‍ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ന്ത​ളം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ അ​ച്ച​ൻ​കു​ഞ്ഞ് ജോ​ൺ നി​ർ​വ​ഹി​ച്ചു. സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ളം കു​സാ​റ്റു​മാ​യി സ​ഹ​ക​രി​ച്ച് ആ​രം​ഭി​ച്ച പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്‌​കൂ​ളി​ലെ ആ​റ്, ഏ​ഴ് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ൾ​ക്കാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഗാ​ര്‍​ഡ​നിം​ഗ്, പ്ലം​ബിം​ഗ്, ഇ​ല​ക്‌ട്രോണി​ക്സ്, ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ്, കാ​ര്‍​പെ​ന്‍റ​റി തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തും. കു​ട്ടി​ക​ളി​ല്‍ ശ​രി​യാ​യ തൊ​ഴി​ല്‍ സം​സ്‌​കാ​രം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നും ഓ​രോ വി​ഷ​യ​വും പ​ഠി​ക്കു​മ്പോ​ൾ അ​തി​ലെ ശാ​സ്ത്ര​ത​ത്വ​ങ്ങ​ൾ ആ​ഴ​ത്തി​ൽ മ​ന​സി​ലാ​ക്കാ​നും ക്രി​യേ​റ്റീ​വ് കോ​ര്‍​ണ​ര്‍ സ​ഹാ​യ​ക​ര​മാ​കും.

പ​ന്ത​ളം ഉ​പ​ജി​ല്ല​യി​ലെ മൂ​ന്ന് സ്കൂ​ളു​ക​ളി​ലാ​ണ് ക്രിയേ​റ്റീ​വ് കോ​ർ​ണ​ർ പ​ദ്ധ​തി. പ​ന്ത​ളം ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​നച്ച​ട​ങ്ങി​ൽ പ​ന്ത​ളം ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ സു​നി​ത വേ​ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ന്ത​ളം ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സൗ​മ്യ സ​ന്തോ​ഷ് മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​ആ​ർ​സി കോ​-ഓർഡി​നേ​റ്റ​ർ ജി​ജി സാം ​പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​ബി. ബി​നു​കു​മാ​ർ, എ​സ്എം​സി ചെ​യ​ർ​മാ​ൻ കെ.എ​ച്ച്. ഷി​ജു, സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക ജി​ജി റാ​ണി, കെ. ​ദി​പു, രാ​ജി ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ആ​ർ. കൃ​ഷ്ണാം​ബി​ക, ഷി​ബി​ന ബ​ഷീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.