ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോ. സമ്മേളനം
1567096
Saturday, June 14, 2025 4:07 AM IST
പത്തനംതിട്ട: കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കൺവൻഷൻ സംസ്ഥാന ട്രഷറർ മുഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മാണിക്കം കോന്നി അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. രാജ മെംബർഷിപ് വിതരണോദ്ഘാടനവും സംസ്ഥാന സെക്രട്ടറി ജെ. റോയി സുരക്ഷാപദ്ധതി ഉദ്ഘാടനവും നിർവഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എൻ.കെ. നന്ദകുമാർ, സന്തോഷ് മാത്യു, എം.കെ. ഉല്ലാസ്, പ്രകാശ് കുഴിക്കാല, മാമ്മൻ വർഗീസ്, പ്രതാപ് സിംഗ്, കെ.കെ. നവാസ് തുടങ്ങിയവർ പ്രസംഗിച്ചു.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ യോഗത്തിൽ ആദരിച്ചു. ജില്ലാ ഭാരവാഹികളായി സജി കോശി ജോർജ് - പ്രസിഡന്റ്, ലിസി അനു - സെക്രട്ടറി, രാജേഷ് ജി. നായർ - ട്രഷറർ, സുനിത ബിജു - വർക്കിംഗ് പ്രസിഡന്റ്, സക്കീർ ശാന്തി, പി.എ. മത്തായി, കെ.ജി. ബാലകൃഷ്ണക്കുറുപ്പ് - വൈസ് പ്രസിഡന്റുമാർ, പ്രതാപ് സിംഗ്, റോണി സഖറിയ, കെ.കെ. നവാസ് - ജോയിന്റ് സെക്രട്ടറിമാർ എന്നിവരെ തെരഞ്ഞെടുത്തു.