ഗൃഹനാഥനെ വീടുകയറി ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
1567094
Saturday, June 14, 2025 3:53 AM IST
പത്തനംതിട്ട: വീട്ടില്‍ അതിക്രമിച്ചു കയറി മദ്യപിക്കാന്‍ ഗ്ലാസും വെള്ളവും ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വിരോധത്തില്‍ ഗൃഹനാഥനെ മര്‍ദിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മണക്കയം തടത്തില്‍ പുത്തന്‍വീട്ടില്‍ പ്രശാന്ത് കുമാറാണ് (36) അറസ്റ്റിലായത്.
മണക്കയം ഈട്ടിമൂട്ടില്‍ വീട്ടില്‍ അനിയന് കുഞ്ഞിനാണ് മര്‍ദനമേറ്റത്. അനിയന് കുഞ്ഞ് കുടുംബമായി താമസിക്കുന്ന വീട്ടിലേക്ക് ഒരു കുപ്പി മദ്യവുമായി കയറിച്ചെന്ന ഇയാള്‍, മദ്യപിക്കാന്‍ ഗ്ലാസും വെള്ളവും ചോദിച്ചു. കൊടുക്കാത്തതിലുള്ള വിരോധത്താല്‍ അസഭ്യം പറയുകയും അവിടിരുന്ന് തന്നെ മദ്യപിക്കും എന്ന് വെല്ലുവിളിക്കുകയും ചെയ്തു.
പ്രകോപിതനായ ഇയാൾ അവിടെക്കിടന്ന കമ്പുകൊണ്ട് അനിയന് കുഞ്ഞിനെ മര്‍ദിക്കുകയായിരുന്നു. പെരുനാട് എസ്ഐ എ.ആര്. രവീന്ദ്രന്, സിപിഒ അഖില്‍ എന്നിവരാണ് കേസില്‍ അന്വേഷണം നടത്തിയത്.