അ​ടൂ​ർ: വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠ​ന​ത്തി​നൊ​പ്പം സ്വ​യംതൊ​ഴി​ലും സ്വാ​യ​ത്ത​മാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം ​കൃ​ഷ്ണ​ന്‍. അ​ന്താ​രാ​ഷ്‌ട്ര ബാ​ല​വേ​ലവി​രുദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ടൂ​ര്‍ സ​ര്‍​ക്കാ​ര്‍ ബോ​യ്സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍.

പു​തി​യ പ​ഠ​ന​സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍, ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ള്‍ മി​ക​ച്ച രീ​തി​യി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ​ഠ​ന​ത്തി​നൊ​പ്പം പു​തി​യ തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ള്‍ ക​ണ്ടെ​ത്ത​ണം. കു​ട്ടി​യു​ടെ വ​ള​ര്‍​ച്ച​യ്ക്കും വി​കാ​സ​ത്തി​നും വി​ദ്യാ​ഭ്യാ​സം അ​നി​വാ​ര്യ​മാ​ണ്. വി​ദ്യാ​ഭ്യാ​സം നേ​ടാ​നു​ള്ള കു​ട്ടി​ക​ളു​ടെ സ്വാ​ത​ന്ത്ര്യത്തെ ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണം. കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​ല്‍ മാ​താ​പി​താ​ക്ക​ളു​ടെ ശ്ര​ദ്ധ ആ​വ​ശ്യ​മാ​ണെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

ജി​ല്ലാ ചൈ​ല്‍​ഡ് ലേ​ബ​ര്‍ റി​ഹാ​ബി​ലി​റ്റേ​ഷ​ന്‍-​കം-​വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്‌ഷ​ന്‍ യൂ​ണി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. അന്യസംസ്ഥാന തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ത്തി​ല്‍നി​ന്ന് പ്ല​സ് ടു, ​എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. പ​ള്ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ശീ​ല കു​ഞ്ഞ​മ്മ കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ എ​സ്.​ സു​രാ​ജ്, അ​ടൂ​ര്‍ അ​സി​സ്റ്റ​ന്‍റ് ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ കെ.​ആ​ര്‍. സ​നി​ല്‍​കു​മാ​ര്‍, പ​ള്ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് അം​ഗം ശ​ര​ത് കു​മാ​ര്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സ​ജി വ​ര്‍​ഗീ​സ്, ഹൈ​സ്‌​കൂ​ള്‍ പ്ര​ധാ​നാധ്യാ​പി​ക എ.​എ​സ്. സ​ന്തോ​ഷ് റാ​ണി, അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.