വീടിനു തീയിട്ട അയൽവാസി അറസ്റ്റിൽ
1567090
Saturday, June 14, 2025 3:53 AM IST
പത്തനംതിട്ട: നരിയാപുരത്ത് വീട് കത്തിനശിച്ച സംഭവത്തില്‍ അയല്‍വാസിയായ യവാവ് അറസ്റ്റില്‍. നരിയാപുരം ഇണ്ടിളിയപ്പന്‍ ക്ഷേത്രത്തിനു സമീപം രതീഷ് ഭവനം വീട്ടില്‍ രതീഷ് ചന്ദ്രനെയാണ് (40) പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്.
നരിയാപുരം ഇണ്ടിളിയപ്പന്‍ ക്ഷേത്രത്തിനു സമീപം ബിബിന്‍ നിവാസില്‍ താമസിക്കുന്ന കെ. ഭരത് കുമാറിന്റെ വീടാണ് 11ന് വൈകുന്നേരം 6.30 ഓടെ അഗ്നിക്കിരയായത്. വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയത്തായിരുന്നു സംഭവം.
കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്ഐ കെ.ജി. ബാലസുബ്രഹ്മണ്യനാണ് കേസന്വേഷണം നടത്തിയത്.