ആര്യ ഭാരതി സ്കൂളിൽ അനുമോദന സമ്മേളനം നടത്തി
1567296
Sunday, June 15, 2025 2:35 AM IST
ഓമല്ലൂർ: ആര്യഭാരതി ഹൈസ്കൂളിൽ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരേയും, യുഎസ്എസ് സ്കോളർഷിപ്പ് കിട്ടിയവരേയും അനുമോദിച്ചു.
അനുമോദന സമ്മേളനം പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് ഉദ്ഘാടനം ചെയ്തു. പിറ്റിഎ പ്രസിഡന്റ് കെ. ജി. അനിതയുടെ അധ്യക്ഷതയിൽ പ്രധാനാധ്യാപകൻ ലിജു ജോർജ്,
ജില്ലാ പഞ്ചായത്ത് മെംബർ റോബിൻ പീറ്റർ, ലോക്കൽ മാനേജർ റവ. ഡോ. ആന്റോ കണ്ണംകുളം, ഗ്രാമ പഞ്ചായത്ത് മെംബർ അമ്പിളി കെ, സ്റ്റാഫ് സെക്രട്ടറി ഫിബി അഗസ്റ്റസ് മാത്യു എന്നിവർ പ്രസംഗിച്ചു.