പ്രേഷിതപ്രവര്‍ത്തനത്തിന് ഊര്‍ജം തീക്ഷ്ണമായ പ്രാര്‍ഥന: മാര്‍ പെരുന്തോട്ടം
1567294
Sunday, June 15, 2025 2:35 AM IST
ചങ്ങനാശേരി: തീക്ഷ്ണമായ പ്രാര്‍ഥനയിലൂടെയാണ് പ്രേഷിതപ്രവര്‍ത്തനത്തിനുള്ള ഊര്‍ജം ആര്‍ജിക്കുന്നതെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗ് 2025-26 പ്രവര്‍ത്തനവര്‍ഷം എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്.
അതിരൂപത പ്രസിഡന്റ് ഫെബിന് അഗസ്റ്റിന് മാത്യു അധ്യക്ഷത വഹിച്ചു. അതിരൂപതാ വികാരി ജനറാള്‍ മോണ്‍. സ്കറിയ കന്യാകോണില്‍ മാര്‍ഗരേഖയും പഠനഗ്രന്ഥ പ്രകാശനവും നടത്തി. ചെറുപുഷ്പ മിഷന് ലീഗ് അതിരൂപത ഡയറക്ടര്‍ റവ.ഡോ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ മാമ്പ്ര, ഓര്‍ഗനൈസിംഗ് പ്രസിഡന്റ് ടിന്റോ സെബാസ്റ്റ്യന്‍,
ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ജെസ്ലിന് ജെഎസ്, ജനറല്‍ സെക്രട്ടറി എബിന് ജോസഫ്, ഓഫീസ് സെക്രട്ടറി സിസ്റ്റര്‍ മേരി റോസ്, ജോണ്സണ് കാഞ്ഞിരക്കാട്, ലൂക്ക് അലക്സ്, ആനിമേറ്റര്‍ ബോബി തോമസ്, റോഹന്‍ ബെന്നി, ജോയല്‍ ജോണ്‍, സാലിച്ചന് തുമ്പേക്കളം എന്നിവര്‍ പ്രസംഗിച്ചു.
കഴിഞ്ഞ പ്രവര്‍ത്തനവര്‍ഷ കാലയളവില്‍ നടത്തപ്പെട്ട വിവിധ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച കുഞ്ഞുമിഷനറിമാരെ സമ്മാനങ്ങള്‍ നല്കി ആദരിച്ചു. കുഞ്ഞേട്ടന് പുരസ്കാര ജേതാവ് ജോണ്സണ് കാഞ്ഞിരങ്ങാട്ടിനെ ആദരിച്ചു. തുടര്‍ന്ന് നടന്ന സെമിനാർ റവ.ഡോ. മാണി പുതിയിടം നയിച്ചു.