ഹ​രി​പ്പാ​ട്: പു​തു​ത​ല​മു​റ​യി​ൽ ല​ഹ​രി ഉ​പ​യോ​ഗം വ​ർ​ധി​ച്ചു​വ​രു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രി​യു​ടെ കെ​ണി​യി​ൽ വീ​ഴാ​തി​രി​ക്കാ​ൻ അ​ധ്യാ​പ​ക​രും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും ഒ​രേ​പോ​ലെ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും മു​ൻ ഡി​ജി​പി ജേ​ക്ക​ബ് പു​ന്നൂ​സ്.

ഹ​രി​പ്പാ​ട് ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ബ​ഥ​നി സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ മെ​റി​റ്റ് ഡേ ​ആ​ഘോ​ഷ​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ല​ഹ​രി ഉ​പ​യോ​ഗ​ക്കാ​രെ മാ​ത്ര​മ​ല്ല വി​ത​ര​ണ​ശൃം​ഖ​ല​ക​ൾ​ക്കെ​തി​രേ​യും ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി വേ​ണം. രാ​ജ്യ​ത്തി​നും സ​മൂ​ഹ​ത്തി​നും ന​ന്മ​ചെ​യ്യു​ന്ന പൗ​ര​ന്മാ​രെ​യാ​ണ് നാ​ടി​ന് ആ​വ​ശ്യ​മെ​ന്നും അ​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ മൂ​ല്യ​ബോ​ധ​മു​ള്ള​വ​രാ​യി തീ​ര​ണ​മെ​ന്നും ജേ​ക്ക​ബ് പു​ന്നൂ​സ് പ​റ​ഞ്ഞു.

ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ളി​ൽ​നി​ന്നു ദേ​ശീ​യ ത​ല​ത്തി​ൽ റാ​ങ്ക് നേ​ടി​യ ജി​യ സ​ജീ​വ് ,ഡി.​എ​സ്. ദേ​വ​ന​ന്ദ എ​ന്നി​വ​രെ​യും ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​നു​മോ​ദി​ച്ചു.

മാ​വേ​ലി​ക്ക​ര ബി​ഷ​പ് സ്ഥാ​നം ഒ​ഴി​യു​ന്ന ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സി​ന് സ്നേ​ഹാ​ദ​ര​വും ന​ൽ​കി. സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ഗ്‌​ന​റ്റ് എ​സ്ഐ​സി, ഫാ. ​കാ​ലേ​ബ് ചെ​റു​വ​ള്ളി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​എ​സ്‌. ബി​ന്ദു, വി.​എ​ൻ. ഷീ​ജ, അ​ന്ന​മ്മ വ​ർ​ക്കി, സി​സ്റ്റ​ർ പു​ഷ്പ, സി​സ്റ്റ​ർ പാ​വ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.