വിദ്യാഭ്യാസ സെമിനാറും പ്രതിഭാ സംഗമവും നടത്തി
1567263
Sunday, June 15, 2025 2:22 AM IST
തിരുവല്ല: ഗിൽഗാൽ എക്യുമെനിക്കൽ പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സെമിനാറും പ്രതിഭാ സംഗമവും നടത്തി. സാൽവേഷൻ ആർമി ഗേൾസ് ഹോം ഹാളിൽ നടന്ന സെമിനാറും പ്രതിഭാ സംഗമവും യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു. ഡോ. ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു.
ഡോ. സൈമൺ ജോൺ മുഖ്യപ്രഭാഷണം നടത്തി. സാൽവേഷൻ ആർമി ഡിസ്ട്രിക്ട് കമാൻഡർ മേജർ ബാബു പൗലോസ്, അനാംസ് ഡയറക്ടർ ജോർജി ഏബ്രഹാം, ബിജു കാഞ്ഞിരത്തുംമൂട്ടിൽ, എ.വി. ജോർജ് എഴിക്കാത്ത്, ക്യാപ്റ്റൻ ക്രിസ്റ്റീന ബാബു, പ്രോഗ്രാം കോ-ഓർഡിനേറ്റർ റോയി വർഗീസ് ഇലവുങ്കൽ, എം.ടി. രാജു, സണ്ണി അത്തിമൂട്ടിൽ, ഗ്രേസി സണ്ണി, ജോസ് പള്ളത്തുചിറ, രാജൻ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ മെമന്റോ നൽകി അനുമോദിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി.