സംസ്കാര സാഹിതി 5000 കത്തുകൾ അയയ്ക്കും
1567982
Tuesday, June 17, 2025 3:38 AM IST
തിരുവല്ല: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്ഷൗക്കത്തിന്റെ വിജയത്തിനായി 5000 കത്തുകള്‍ നിലമ്പൂരിലെ വീടുകളിലേക്ക് അയച്ച് സംസ്കാര സാഹിതി തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റി. തിരുവല്ലയില്‍ ചേര്‍ന്ന സമ്മേളനം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഈപ്പന് കുര്യന് ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം ചെയര്മാന് തോമസ് കോശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ രാജേഷ് ചാത്തങ്കേരി, ഷിജു സ്കറിയ, രാജേഷ് മലയിൽ, ജോണ്‍സി ചാലക്കുഴി എന്നിവര്‍ പ്രസംഗിച്ചു.