ലഹരിക്കെതിരേ കേരള യാത്രയുമായി ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം
1567686
Monday, June 16, 2025 3:10 AM IST
കോട്ടയം: സമൂഹത്തിലും യുവാക്കളിലും വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരേ ബോധവത്കരണ യാത്രയുമായി ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം. ജൂലൈ നാലിന് കാസര്‍ഗോഡ് നിന്നാരംഭിക്കുന്ന സന്ദേശയാത്ര 12ന് തിരുവനന്തപുരത്ത് സമാപിക്കും. ലഹരി വിരുദ്ധ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രതല ഉദ്ഘാടനം സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ കോട്ടയം ദേവലോകത്ത് നിര്‍വഹിച്ചു.
ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ സംഘടിപ്പിച്ച ഡ്രക്സിറ്റ് ഉച്ചകോടിയിലാണ് യുവജനപ്രസ്ഥാനം ലഹരിവിരുദ്ധ സന്ദേശയാത്ര പ്രഖ്യാപിച്ചത്. വിവിധ ഭദ്രാസനങ്ങളുടെയും യൂണിറ്റുകളുടെയും നേതൃത്വത്തില്‍ ഇടവക തലത്തിലും പൊതുസമൂഹത്തിന് വേണ്ടിയും വ്യാപക ലഹരി വിരുദ്ധ കാമ്പെയിന് സംഘടിപ്പിക്കുമെന്ന് യുവജനപ്രസ്ഥാനം പ്രസിഡന്റ് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.
സംവിധായകന് ബ്ലെസി, വിഴിഞ്ഞം പോര്‍ട്ട് എംഡി ഡോ. ദിവ്യ എസ് അയ്യർ, എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത,വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വര്‍ഗീസ് അമയിൽ, അല്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, മലങ്കര അസോസിയേഷന് സെക്രട്ടറി ബിജു ഉമ്മൻ, യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ജെയിന് സി. മാത്യു,
ജനറല്‍ സെക്രട്ടറി ഫാ. വിജു ഏലിയാസ്, ട്രഷറര്‍ രെഞ്ചു എം. ജോയ്, പോള്‍ കണ്ണേത്ത്, അബു വീരപ്പള്ളി, എല്‍ദോസ് പ്രിന്‍സ്,ഡാനി രാജു, ജിജോ ജോര്‍ജ്, നിഖില്‍ കെ. ജോയ്, എല്‍ദോസ് ജോര്‍ജ്, നിബിന് നല്ല വീട്ടിൽ, രോഹിത് ജോണ്‍,അനീഷ് ജേക്കബ്, അബി ബ്രഹാം കോശി, ഗീവിസ് മാര്‍ക്കോസ്, അശ്വിന് വടക്കേടത്ത്, റോബിന് ജോ വര്‍ഗീസ്, ജോസ്ലി മറിയം, ബിബിന്‍ കരുവാറ്റ എന്നിവര്‍ പ്രസംഗിച്ചു.