അറസ്റ്റു ചെയ്തു
1567691
Monday, June 16, 2025 3:12 AM IST
റാന്നി: പിഞ്ചുബാലികയ്ക്കു നേരെ അതിക്രമം കാട്ടിയ ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റിൽ. അത്തിക്കയം കണ്ണമ്പള്ളി ചോവൂര്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ലിബിന് സി ജോണ്‍സണാണ് (23) പോലീസ് പിടിയിലായത്.
12ന് വൈകുന്നേരം ഓട്ടോ ഓടിക്കുന്നതിനിടെ മടിയിലിരുത്തി ദേഹത്തു കടന്നുപിടിച്ച് അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി ശാരീരിക ബുദ്ധിമുട്ടുകള്‍ കാട്ടിയത് ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തില്‍ രക്ഷിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചു.
കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിച്ച വിവരമറിഞ്ഞ പെരുനാട് പോലീസ്, അവിടെയെത്തി അമ്മയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. ഓട്ടോറിക്ഷയും ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കി.