കു​മ്പ​നാ​ട്: 2024 - 25 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കു​മ്പ​നാ​ട് ഗ​വ. യു​പി സ്‌​കൂ​ളി​ന് 8,43,000 രൂ​പ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ക്കു​ന്ന കി​ച്ച​ണ്‍ ഷെ​ഡി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ന്നു.

കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​സു​ജാ​ത ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു. ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി. ​എം. റോ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബി​ജു വ​ര്‍​ക്കി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജി​ജി ജോ​ണ്‍ മാ​ത്യു, മു​ന്‍ പ​ഞ്ചാ​യ​ത്തം​ഗം ഗോ​പി​ക്കുട്ട​ന്‍ മോ​ളി​ക്ക​ൽ, പ്ര​ഥ​മാ​ധ്യാ​പി​ക ആ​ര്‍. ജ​യ​ദേ​വി, ഓ​വ​ര്‍​സി​യ​ര്‍ സം​ഗീ​ത സു​നി​ൽ, തോ​മ​സ് ജേ​ക്ക​ബ്, രാ​ജീ​വ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.