ഓണക്കാലം ലക്ഷ്യമിട്ട് പൂകൃഷിയുമായി ഇരവിപേരൂര്‍
1567998
Tuesday, June 17, 2025 3:39 AM IST
പത്തനംതിട്ട: ഓണക്കാല പൂകൃഷിക്കാവശ്യമായ ബന്ദി തൈകളുടെ വിതരണോദ്ഘാടനം ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബി. ശ്രീധരന് പിള്ള നിര്‍വഹിച്ചു. കാര്‍ഷിക കര്‍മസേന ഉത്പാദിപ്പിച്ച ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള 16000 ഹൈബ്രിഡ് ബന്ദിതൈകള്‍ സൗജന്യമായാണ് വിതരണം ചെയ്തത്.
ഫ്ളോറി വില്ലേജ് പദ്ധതിയിലൂടെ 80,000 രൂപയാണ് കൃഷിക്കായി വിനിയോഗിക്കുന്നത്.
പഞ്ചായത്ത് പരിധിയിലെ 1.6 ഹെക്ടര്‍ സ്ഥലമാണ് ബന്ദിക്കൃഷിക്ക് ഒരുങ്ങുന്നത്. ഓരോ വാര്‍ഡില്‍ നിന്നുള്ള വനിതകളാണ് കൃഷി ചെയ്യുന്നത്. വൈസ് പ്രസിഡന്റ് സാലി ജേക്കബ് അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ആര്. ജയശ്രീ, അംഗങ്ങളായ അമ്മിണി ചാക്കോ, ത്രേസ്യാമ്മ കുരുവിള, മോഹനൻ, അനില്‍ ബാബു, വിജയമ്മ തുടങ്ങിയവർ പ്രസംഗിച്ചു.
ബന്ദി തൈകള്‍ വിതരണം ചെയ്തു
വള്ളിക്കോട്: ഗ്രാമപഞ്ചായത്തില്‍ ബന്ദി തൈകളുടെ വിതരണം പ്രസിഡന്റ് ആര്. മോഹനന് നായര്‍ നിര്‍വഹിച്ചു. ഓണവിപണി ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. സ്ഥിര സമിതി അധ്യക്ഷരായ എം. പി. ജോസ്, ജി സുഭാഷ്, സെക്രട്ടറി പി. ജെ. രാജേഷ്, സിഡിഎസ് ചെയര്‍പെഴ്സണ്‍ സരിതാ മുരളി എന്നിവര്‍ പ്രസംഗിച്ചു.