വനിതാ കോൺഗ്രസ് -എം നേതാവിനെ പോലീസ് അപമാനിച്ചതായി പരാതി
1567983
Tuesday, June 17, 2025 3:38 AM IST
തിരുവല്ല: കേരള വനിതാ കോൺഗ്രസ് - എം നേതാവിനെ പോലീസ് അവഹേളിച്ചതായി പരാതി. വനിതാ കോൺഗ്രസ് - എം തിരുവല്ല നിയോജകമണ്ഡലം പ്രസിഡന്റ് സൂസമ്മ ബേബിയാണ് തന്നെ കീഴ്വായ്പൂര് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അപമാനിച്ചതായി തിരുവല്ല ഡിവൈഎസ്പിക്കുപരാതി നൽകിയത്.
ഒരു അടിപിടി കേസ് ഒത്തുതീർക്കുന്നതുമായി ബന്ധപ്പെട്ട് സർക്കിൾ ഇൻസ്പെക്ടറുടെ നിർദേശാനുസരണം കീഴ്വായ്പൂര് സ്റ്റേഷനിൽ എത്തിയ തന്നെ സ്റ്റേഷനിലെ സിപിഒ ഒലിവർ അസഭ്യം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കുകയും ചെയ്തതായി സൂസമ്മ ബേബി തന്റെ പരാതിയിൽ പറയുന്നു.