നിയന്ത്രണം വിട്ട റിക്കവറി വാനും കാറും മറിഞ്ഞു
1567994
Tuesday, June 17, 2025 3:39 AM IST
മല്ലപ്പള്ളി: മല്ലപ്പള്ളി - പരിയാരം റോഡിൽ തേരടപ്പുഴ വളവിൽ നിയന്ത്രണംവിട്ട റിക്കവറി വാനും ഒപ്പം വലിച്ചു കൊണ്ടു വന്ന കാറും കുഴിയിലേക്ക് മറിഞ്ഞു. ഇന്നലെ വൈകുന്നേരം ആറോടെയാണ് അപകടം.
തേരടപ്പുഴ വളവ് സ്ഥിരം അപകട മേഖലയാണ്. ഏപ്രിലിൽ നിയന്ത്രണം വിട്ട സ്കൂട്ടർ കലുങ്കിൽ ഇടിച്ച് അധ്യാപകനായിരുന്ന കോട്ടയം ചെറുവളവിൽ കാവുംഭാഗം പള്ളിക്കൽ മുറിയിൽ അരവിന്ദ് മധു (25) മരിച്ചിരുന്നു. നിരവധി അപകടങ്ങളാണ് ഇതിനോടകം ഉണ്ടായത്.