ശുചിത്വമിഷൻ പ ുരസ്കാരം തുന്പമൺ എംജി എച്ച്എസ്എസിന്
1567997
Tuesday, June 17, 2025 3:39 AM IST
പത്തനംതിട്ട: ജില്ലയിലെ ഏറ്റവും മികച്ച സ്നേഹാരാമം നിർമിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന തുന്പമൺ എംജി എച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റിന് പത്തനംതിട്ട ശുചിത്വമിഷൻ നൽകുന്ന പുരസ്കാരം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം സമ്മാനിച്ചു.
പ്രിൻസിപ്പൽ ഡോ. മാത്യു പി.ജോർജ്, തുന്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി ഏബ്രഹാം, ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, കാതോലിക്കേറ്റ് ആൻഡ് എംഡി സ്കൂൾസ് കോർപറേറ്റ് മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, ഹയർ സെക്കൻഡറി വിഭാഗം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ കെ. സുധ, പന്തളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലാലി ജോൺ തുടങ്ങിയവർ പങ്കെടുത്തു.