കോ​ന്നി: ബൈ​ക്ക് തോ​ട്ടി​ല്‍ വീ​ണ് കാ​ണാ​താ​യ മെ​ഡി​ക്ക​ല്‍ സ്‌​റ്റോ​ര്‍ ഉ​ട​മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കോ​ന്നി പ​ര​മേ​ശ്വ​ര മെ​ഡി​ക്ക​ല്‍​സ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തി വ​ന്നി​രു​ന്ന അ​തി​രു​ങ്ക​ല്‍ അ​ര്‍​ച്ച​ന​യി​ല്‍ (മൂ​ക്ക​ന്നൂ​ർ) പ്ര​വീ​ണി​ന്‍റെ (47 ) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ അ​രു​വാ​പ്പു​ലം കൃ​ഷി​ഭ​വ​നു സ​മീ​പം വ​ലി​യ തോ​ട്ടി​ല്‍ നി​ന്നു ഞാ​യ​റാ​ഴ്ച ക​ണ്ടെ​ടു​ത്ത​ത്. 13ന് ​വെ​ള്ളി​യാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​ണ് പ്ര​വീ​ണി​നെ കാ​ണാ​താ​യ​ത്.

കോ​ന്നി​യി​ല്‍ നി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന വ​ഴി​യി​ല്‍ വ​ക​യാ​റി​നും മു​റി​ഞ്ഞ​ക​ല്ലി​നും ഇ​ട​യി​ല്‍ മു​റി​ഞ്ഞ​ക​ല്‍ പു​ളി​ഞ്ചാ​ണി തോ​ട്ടി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഫോ​ണി​ല്‍ വി​ളി​ച്ചി​ട്ട് പ്ര​വീ​ണി​നെ ബ​ന്ധ​പ്പെ​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ സ​മീ​പ​ത്തെ വീ​ടി​ന്‍റെ സി​സി​റ്റി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ പ്ര​വീ​ണ്‍ തോ​ട്ടി​ലേ​ക്ക് വീ​ഴു​ന്ന ദൃ​ശ്യ​ങ്ങ​ളും ല​ഭി​ച്ചു. ശ​നി​യാ​ഴ്ച കോ​ന്നി​യി​ല്‍ നി​ന്ന് അ​ഗ്‌​നി​ര​ക്ഷാ സേ​ന​യും നാ​ട്ടു​കാ​രും എ​ത്തി തോ​ട്ടി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും പ്ര​വീ​ണി​നെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഇ​ന്ന​ലെ രാ​വി​ലെ വീ​ണ്ടും തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: അ​നു കോ​ന്നി ബ്ലോ​ക്ക് ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. മ​ക്ക​ൾ: അ​ദ്വൈ​ത്, ഗൗ​രി (ഇ​രു​വ​രും കു​മ്പ​ഴ മൗ​ണ്ട് ബ​ഥ​നി ഇം​ഗ്ലീ​ഷ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍)