റാ​ന്നി: റാ​ന്നി എം​എ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​ന്ദേ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റാ​ന്നി പെ​രു​മ്പു​ഴ സ്റ്റാ​ന്‍​ഡി​ന​ടു​ത്തു​ള്ള വൃ​ക്ഷ​മു​ത്ത​ശി​യാ​യ ആ​ല്‍​മ​ര​ത്തെ ആ​ദ​രി​ച്ചു.

വൃ​ക്ഷ​മു​ത്ത​ശി​ത്ത​ണ​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങ് റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ആ​ര്‍. പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സ്മി​ജു ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ബി​നോ​യി കെ. ​ഏ​ബ്ര​ഹാം പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം സ​ന്ധ്യാ​ദേ​വി, സ്‌​കൂ​ള്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് ര​ജ​നി പ്ര​ദീ​പ്, സ‌​കൂ​ള്‍ പ്രൊ​ട്ട​ക്ഷ​ന്‍ ഗ്രൂ​പ്പ് അം​ഗം ര​വി കു​ന്ന​ക്കാ​ട്ട്, ജി​നു സി. ​ഏ​ബ്ര​ഹാം, സൂ​സ​ന്‍ തോ​മ​സ്, വോ​ള​ണ്ടി​യ​ര്‍​മാ​രാ​യ എ​ച്ച്. പാ​ര്‍​വ​ൺ, വി. ​പൂ​ര്‍​ണി​മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​മാ​യി ചേ​ര്‍​ന്ന് 1001 ഫ​ല​വൃ​ക്ഷ​ത്തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു.