ദീപിക - ഹിന്ദുസ്ഥാൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ആദരം 2025, 21ന് റാന്നിയിൽ
1567990
Tuesday, June 17, 2025 3:38 AM IST
റാന്നി: ഇക്കഴിഞ്ഞ പത്ത്, 12 ക്ലാസുകളിലെ പൊതുപരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്ക് എ പ്ലസ്, എ വൺ നേടിയ കുട്ടികളെയും നൂറുശതമാനം വിജയം കൈവരിച്ച സ്കൂളുകളെയും ദീപിക, ഹിന്ദുസ്ഥാൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെന്നൈയുടെ സഹകരണത്തിൽ ആദരിക്കും.
21ന് ഉച്ചകഴിഞ്ഞ് രണ്ടിന് റാന്നി സിറ്റഡൽ റസിഡൻഷൽ സ്കൂളിൽ നടക്കുന്ന ആദരിക്കൽ സമ്മേളനത്തിൽ, കുട്ടികൾക്ക് ഫലകവും സർട്ടിഫിക്കറ്റും സമ്മാനിക്കും.
ഹിന്ദുസ്ഥാൻ ഗ്രൂപ്പ് സ്ഥാപക ചെയർമാൻ ഡോ.കെ.സി.ജി. വർഗീസിന്റെ 85 -ാം ജന്മദിനത്തോടനുബന്ധിച്ചാണ് ദീപിക - ഹിന്ദുസ്ഥാൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാഡമിക് എക്സലൻസ് അവാർഡ് (ആദരം 2025) സംഘടിപ്പിച്ചിരിക്കുന്നത്.