മ​ല്ല​പ്പ​ള്ളി: കേ​ര​ള സ​ഹ​ക​ര​ണ വി​ക​സ​ന ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ന്‍റെ പു​തു​ക്കി​യ നി​യ​മാ​വ​ലി പ്ര​കാ​രം സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ നി​ന്നു​ള്ള വാ​യ്പ​ക​ള്‍​ക്ക് മൂ​ന്നു ല​ക്ഷം​രൂ​പ വ​രെ പ​ര​മാ​വ​ധി ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​തി​ന് തീ​രു​മാ​ന​മു​ള്ള​തി​നാ​ല്‍ മ​ല്ല​പ്പ​ള്ളി പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ കാ​ര്‍​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്കി​ല്‍ നി​ന്നും വാ​യ്പ​യെ​ടു​ത്ത മെം​ബ​ര്‍​മാ​ര്‍​ക്ക് നേ​ര​ത്തെ അ​ട​ച്ച പ്രീ​മി​യം തു​ക​യി​ല്‍ നി​ന്നും വ​ര്‍​ധി​പ്പി​ച്ച നി​ര​ക്കി​ലു​ള്ള വി​ഹി​തം അ​ട​യ്ക്കാ​നാ​കു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

നേ​ര​ത്തെ ര​ണ്ടു ല​ക്ഷം രൂ​പ മ​ര​ണാ​ന​ന്ത​ര ആ​നു​കൂ​ല്യ​ത്തി​ന് പ്രീ​മി​യം അ​ട​ച്ച​വ​ര്‍​ക്ക് വ​ര്‍​ധി​പ്പി​ച്ച മൂ​ന്നു ല​ക്ഷ​ത്തി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ പു​തി​യ നി​ര​ക്കി​ലു​ള്ള പ്രീ​മി​യം അ​ട​വാ​ക്കേ​ണ്ട​തു​ണ്ട്.

അ​തു​പോ​ലെ ഇ​തു​വ​രെ റി​സ്‌​ക് ഫ​ണ്ട് പ​ദ്ധ​തി​യി​ല്‍ ചേ​രാ​ത്ത​വ​ര്‍​ക്കും പ്രീ​മി​യം അ​ട​ച്ച് പ​ദ്ധ​തി​യി​ല്‍ ചേ​രാ​നാ​കു​മെ​ന്നും പ​ദ്ധ​തി കാ​ലാ​വ​ധി 19നു ​പൂ​ര്‍​ത്തി​യാ​കു​മെ​ന്നും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍ 0469 2680604, 8078814125