ചാരായവും കോടയും പിടിച്ചെടുത്തു
1567688
Monday, June 16, 2025 3:10 AM IST
അടൂർ: എക്സൈസ് റേഞ്ചില്‍ ഏനാദിമംഗലം ഇളമണ്ണൂരില്‍ നടത്തിയ പരിശോധനയില്‍ ചാരായവും കോടയും കണ്ടെടുത്തു. ഒരാള്‍ അറസ്റ്റിൽ. ഇളമണ്ണൂര്‍ സഹദേവാലയത്തില്‍ താമരാക്ഷനെ (അജു)യാണ് ചാരായവും കോടയും സൂക്ഷിച്ചതിന് അറസ്റ്റ് ചെയ്തത്.
പരിശോധനയില്‍ 12 ലിറ്റര്‍ ചാരായവും 225 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും താമരാക്ഷന്റെ പക്കല്‍ നിന്നു കണ്ടെടുത്തു.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഹുസൈന് അഹമ്മദും സംഘവുമാണ് പരിശോധന നടത്തിയത്.