ആക്രമണക്കേസിൽ അറസ്റ്റ്
1567987
Tuesday, June 17, 2025 3:38 AM IST
പത്തനംതിട്ട : യുവാവിനെയും സുഹൃത്തിനെയും മാരകായുധങ്ങളുമായി ആക്രമിച്ച കേസിൽ സഹോദരന്മാർ ഉൾപ്പെടെ മൂന്നു പേരെ ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാർ നീലിപിലാവ് കിഴക്കേക്കര സുനിൽ ( 51),നീലിപിലാവ് രോഹിണിപ്പടി നടശേരിൽ രജീഷ് ( 39), സഹോദരൻ രമേശ് ( 40) എന്നിവരാണ് അറസ്റ്റിലായത്. 14 ന് രാത്രി 9.30 ന് പന്നിയാർ വച്ചാണ് ആക്രമണമുണ്ടായത്.
ചിറ്റാർ ഡിപ്പോപ്പടി കണ്ടംകുളത്ത് വീട്ടിൽ ഷാനവാസ് (34), ചിറ്റാർ പന്നിയാർ വാഴവിളയിൽ പ്രവീൺ (30) എന്നിവരെ മർദിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പ്രവീണിന്റെ മാതാവിനും ദേഹോപദ്രവം ഏറ്റു. ഷാനവാസിന്റെ മൊഴിയനുസരിച്ചാണ് ചിറ്റാർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.