ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ കൺവൻഷൻ
1568246
Wednesday, June 18, 2025 2:49 AM IST
പത്തനംതിട്ട: കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ പ്രവർത്തക കൺവൻഷൻ സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ആർ. വിക്രമൻ അധ്യക്ഷത വഹിച്ചു.
കേരള ബാങ്ക് ഭരണസമിതിയംഗം നിർമലാദേവി, ഫെഡറേഷൻ ജില്ലാ സെക്രട്ടറി റോയി ഫിലിപ്പ്, സേതുകുമാർ, ഇന്ദുലേഖ, ആർ. അജയകുമാർ, യു. ജിൽ തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന കമ്മിറ്റിയംഗം വി.ആർ. സജികുമാറിനും പത്മകുമാരിക്കും യോഗത്തിൽ യാത്രയയപ്പ് നല്കി.