തി​രു​വ​ല്ല: തി​രു​മൂ​ല​പു​ര​ത്ത് ബേ​ക്ക​റി​യു​ടെ ഷ​ട്ട​ർ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. തി​രു​മൂ​ല​പു​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​മ്പാ​ടി​യി​ൽ ബേ​ക്ക​റി ആ​ൻ​ഡ് ക​ഫേ​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​ധാ​ന ഷ​ട്ട​റി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി​യ അ​ഞ്ചം​ഗ സം​ഘം മേ​ശ​യി​ൽ നി​ന്നു 5200 രൂ​പ​യോ​ളം ക​വ​ർ​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ ജീ​വ​ന​ക്കാ​ര​നാ​യ സു​രേ​ന്ദ്ര​ൻ ക​ട തു​റ​ക്കാ​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​ഞ്ഞ​ത്.

ഉ​ട​ൻ​ത​ന്നെ സ്ഥാ​പ​ന ഉ​ട​മ​യെ​യും മ​റ്റ് ജീ​വ​ന​ക്കാ​രെ​യും വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് സ്ഥാ​പ​ന ഉ​ട​മ ന​ൽ​കി​യ പ​രാ​തി​യി​ൽ തി​രു​വ​ല്ല പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. പു​ല​ർ​ച്ചെ 3.20 ഓ​ടെ ഷ​ട്ട​റി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ​ണ​സം​ഘം അ​ക​ത്തു ക​യ​റു​ന്ന​താ​യ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു. മ​ഴ​ക്കോ​ട്ടും തൊ​പ്പി​യും ധ​രി​ച്ച സം​ഘം പ​ണം പ​ര​തു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി​ക​ളി​ൽ നി​ന്നും ല​ഭി​ച്ചി​ട്ടു​ണ്ട്.

മോ​ഷ​ണം ന​ട​ന്ന ബേ​ക്ക​റി​യു​ടെ എ​തി​ർ​വ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ട്ടു​ക​ട​യി​ൽ എ​ത്തി​യ സം​ഘം മോ​ഷ​ണ ശ്ര​മം ന​ട​ത്തു​ക​യും ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന ഗ്യാ​സ് അ​ടു​പ്പ് സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ടി​ൽ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച അർ​ധ​രാ​ത്രി മു​ത​ൽ പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ മ​റ​വി​ലാ​കാം മോ​ഷ​ണ​മെ​ന്ന് അ​നു​മാ​നി​ക്കു​ന്ന​താ​യും സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

photo

തി​രു​മൂ​ല​പു​ര​ത്ത് ബേ​ക്ക​റി​ക്കു​ള്ളി​ൽ ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ മേ​ശ​യി​ൽ നി​ന്നു പ​ണം മോ​ഷ്ടി​ക്കു​ന്ന ദൃ​ശ്യം സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ​പ്പോ​ൾ.