മീന്തലക്കരയിൽ വീട് തകർന്നു
1568253
Wednesday, June 18, 2025 3:11 AM IST
തിരുവല്ല: കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ കാറ്റിലും മഴയിലും മീന്തലക്കര മൈലമൂട്ടിൽ പൊയ്കയിൽ എം. കെ. രാജേന്ദ്രന്റെ വീട് തകർന്നു.
കാറ്റിൽ വീടിന്റെ മേൽക്കൂര ഇളകിപ്പോയി. വീട് പൂർണമായും നശിച്ച നിലയിലാണ്. പിക്കപ്പ് വാഹന ഡ്രൈവറാണ് രാജേന്ദ്രൻ. മൂന്ന് മുറികളുള്ള വീട്ടിൽ രാജേന്ദ്രനും ഭാര്യയും സഹോദരനുമാണുള്ളത്.
വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും നശിച്ചു. ഓടും ഷീറ്റു മേഞ്ഞതായിരുന്നു മേൽക്കൂര . അപകടം നടക്കുമ്പോൾ ഇവർ മറ്റൊരു മുറിയിലായിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.