റോഡരികിൽ കഞ്ചാവു ചെടി കണ്ടെത്തി
1568250
Wednesday, June 18, 2025 3:11 AM IST
തിരുവല്ല: എംസി റോഡിൽ തിരുവല്ല തിരുമൂലപുരത്ത് ഫർണിച്ചർ കടയുടെ സമീപം കഞ്ചാവു ചെടി കണ്ടെത്തി.
ഇന്നലെ വൈകുന്നരം തിരുവല്ല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. രാജേന്ദ്രനും സംഘവും നടത്തിയ പരിശോധനയിലാണ് റോഡരികിൽ വൈദ്യുതി പോസ്റ്റിന്റെ കിഴക്കുവശത്ത് കുറ്റിച്ചെടികൾക്കിടയിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തയിത്. 89 സെന്റിമീറ്റർ നീളമുള്ള ചെടിയാണിത്.
എക്സൈസ് വകുപ്പ് കേസെടുത്തെങ്കിലും പ്രതിയായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല.