റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ കാറിടിച്ച് കാൽനട യാത്രികൻ മരിച്ചു
1568247
Wednesday, June 18, 2025 2:49 AM IST
അടൂർ: മണ്ണടിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു. മണ്ണടി മുഖമുറി കൊണ്ടൂർ പടിക്കൽ എ. തങ്കപ്പനാണ് (69) മരിച്ചത്.
തിങ്കളാഴ്ച രാത്രി 7.30ന് മണ്ണടി കല്ലുവിളേത്ത് ജംഗ്ഷനിലാണ് അപകടം. പരിക്കേറ്റ തങ്കപ്പനെ അടൂർ ജനറൽ ആശുപത്രിയിലും പിന്നീട് ചായലോട് സ്വകാര്യ മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.