ലഹരിക്കെതിരേ ‘പ്രൗഡ് കേരള’ ജില്ലാതല ഉദ്ഘാടനം
1568242
Wednesday, June 18, 2025 2:49 AM IST
പത്തനംതിട്ട: ലഹരിക്കെതിരേ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന പോരാട്ടം ശ്ലാഘനീയമെന്നും ഇതിനെ കേരളീയ സമൂഹം ഒന്നാകെ പിന്തുണയ്ക്കണമെന്നും മലങ്കര ഓർത്തഡോക്സ് സഭ വലിയ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്ലിമീസ്.
ലഹരിക്കെതിരേ രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന വാക്ക് എഗൈൻസ്റ്റ് ഡ്രഗ്സിന്റെ ഭാഗമായ പ്രൗഡ് കേരളയുടെ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവിധ ലഹരികളും സമൂഹത്തെ കാർന്നു തിന്നുന്ന ദുരവസ്ഥ വേദനജനകമാണ്. ഇതിനൊക്കെ പിന്തുണ നൽകുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. സംസ്ഥാന ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ അധ്യക്ഷത വഹിച്ചു.
പി. മോഹൻരാജ്, വെട്ടൂർജ്യോതിപ്രസാദ്, ആർ. വത്സലൻ, ജോൺസൻ വിളവിനാൽ, സാമുവേൽ കിഴക്കുപുറം, കെ. ജാസിംകുട്ടി, ടി. ടി. മുഹമ്മദ്, ഏബൽ മാത്യു, ഷാജിമോൻ, തട്ടയിൽ ഹരികുമാർ, രജനിപ്രദീപ്, എസ്.വി. പ്രസന്ന കുമാർ, റീബി ജോർജ്, അനു ഫിലിപ്പ്, പി. കെ. ജോസഫ്, എലിസബേത്ത് അബു,
ലീലരാജൻ, വി. ടി. അജോമോൻ, സുനിൽ യമുന, മനോഷ് ഇലന്തൂർ, സുരേഷ്ബാബു പാലാഴി, കാട്ടൂർ അബ്ദുൽ സലാം, പി. രാമചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.