സൈക്കിൾദിനത്തിൽ സവാരി സംഘടിപ്പിച്ചു
1568254
Wednesday, June 18, 2025 3:11 AM IST
അടൂർ: ഇളംപള്ളിൽ - പയ്യനല്ലൂർ പ്രതീക്ഷ ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ പത്തനംതിട്ട മേരാ യുവഭാരതുമായി ചേർന്ന് ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് ഫിറ്റ് ഇന്ത്യാ കാമ്പെയിന്റെ ഭാഗമായി സൺഡൈസ് ഓൺ സൈക്കിൾ പ്രോഗ്രാം സംഘടിപ്പിച്ചു. മഹാത്മാ ജനസേവന കേന്ദ്രം ട്രസ്റ്റി അക്ഷർ രാജ് സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു.
ബാലവേദി പ്രസിഡന്റ് എം. അഭിജിത്ത്, ജോയിന്റ് സെക്രട്ടറി ആർ. അദ്വൈത്, ആർ. ആദിത്യൻ, ശിവശങ്കരൻ , അഗ്രജ് ബിശ്വാസ് എന്നിവർ പ്രസംഗിച്ചു. എക്സിക്യൂട്ടീവ് അംഗം അദ്വൈത് ബിശ്വാസ് റാലിക്ക് നേതൃത്വം നല്കി.