ജില്ലാതല വായനോത്സവം കിടങ്ങന്നൂരിൽ നടന്നു
1568795
Friday, June 20, 2025 3:41 AM IST
പത്തനംതിട്ട: പി.എൻ. പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വായനോത്സവം സംഘടിപ്പിച്ചു. കിടങ്ങന്നൂര്‍ വിജയാനന്ദ ഗുരുകുല വിദ്യാപീഠം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആന്റോ ആന്റണി എംപി വായനോത്സവത്തിന്റെയും വായനമാസാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.
പൊതുവിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, കാന്‍ഫെഡ് എന്നിവയുടെ സഹരണത്തോടെയാണ് വായനോത്സവം സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് ആർ. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. പി. എൻ. പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ ചെയര്മാന് റവ.ഡോ. ഏബ്രഹാം മുളമൂട്ടില്‍ വായനദിന പ്രതിജ്ഞ ചൊല്ലി.
എസ് സിആര്‍ടി മുന്‍ റിസര്‍ച്ച് ഓഫീസര്‍ ഡോ. മണക്കാല ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി. റ്റോജി, പി. എൻ. പണിക്കര്‍ ഫൗണ്ടേഷന് വൈസ് ചെയര്മാന് എസ്. മീരാ സാഹിബ്, സെക്രട്ടറി സി. കെ. നസീർ, ഗ്രാമപഞ്ചായത്ത് അംഗം ദീപ എസ്. നായർ, കുളനട ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂലി ദിലീപ്, എഡിഎം ബി. ജ്യോതി, കാന്‍ഫെഡ് ജില്ലാ പ്രസിഡന്റ് എസ്. അമീര്‍ജാന്‍,
ആറന്മുള എഇഒ മല്ലിക, മഠാധിപ മാതാജി കൃഷ്ണാനന്ദ പൂര്‍ണിമാമയി, സ്കൂള്‍ പ്രിന്‍സിപ്പല്‍ വി. ശ്രീജ, ഹെഡ്മാസ്റ്റര് എ. വി. മാധവന്‍കുഞ്ഞ്, പിറ്റിഎ പ്രസിഡന്റ് സി. ജി. പ്രദീപ് കുമാര്‍, സെക്രട്ടറി വി. ജ്യോതിഷ് ബാബു, വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീനര്‍ വിദ്യാ വിജയൻ, മലയാളം ക്ലബ് കണ്‍വീനര്‍ ഗംഗാ ജി പണിക്കര്‍, ക്വിസ് മാസ്റ്റര്‍ ബിനു പി.കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.