പ​ത്ത​നം​തി​ട്ട: ജി​ല്ലാ റ​ഗ്ബീ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ്ജൂ​ണി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്പ് കൊ​ടു​മ​ൺ സ്റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ച്ചു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ ചാ​മ്പ്യ​ൻ​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ർ. പ്ര​സ​ന്ന​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​എം​എ​സ് അ​ക്കാ​ഡ​മി ചെ​യ​ർ​മാ​ൻ സ​ലിം കൊ​ടു​മ​ൺ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ ക​രാ​ട്ടെ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എ​ൻ. ച​ന്ദ്ര​ൻ, കോ​ച്ച് ജോ​യ​ൽ ജോ​സ​ഫ്, സ​ന്ദീ​പ്, തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും നൂ​റി​ൽ പ​രം കാ​യി​ക താ​ര​ങ്ങ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ലി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ടീ​മി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പും ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കും. ജി​ല്ലാ കോ​ച്ച് വി​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം.