ലഹരിവിമുക്ത ചികിത്സാ കേന്ദ്രങ്ങൾ സന്ദർശിച്ചു
1568788
Friday, June 20, 2025 3:24 AM IST
പത്തനംതിട്ട: നഷാ മുക്ത് ഭാരത് അഭിയാൻ ജില്ലാതല കാന്പെയിന്റെ ഭാഗമായി അടൂർ സർക്കാർ ബോയ്സ് ഹൈസ്കൂൾ, കിടങ്ങന്നൂർ എസ് വി ജി വി എച്ച് എസ് എന്നിവിടങ്ങളിലെ വിദ്യാർഥികൾ ലഹരി വിമുക്ത ചികിത്സാ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി.
എസ് വിജിവി എച്ച്എസ്എസിലെ കുട്ടികൾ നവദർശൻ ലഹരി വിമുക്ത ചികിത്സാ കേന്ദ്രമാണ് സന്ദർശിച്ചത്. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി. റ്റോജി ബസ് യാത്ര ഫ്ലാഗ്ഓഫ് ചെയ്തു. ജില്ലാ സാമൂഹ്യ നീതി ഓഫിസർ ജെ. ഷംലാ ബീഗം, സ്കൂൾ ഹെഡ് മാസ്റ്റർ എ. വി. മാധവൻ കുഞ്ഞ് എന്നിവർ പങ്കെടുത്തു.
അടൂർ ബോയ്സ് സ്കൂളിലെ കുട്ടികൾ അടൂർ ഗാന്ധി ഭവൻ ലഹരി വിമുക്ത ചികിത്സാ കേന്ദ്രം സന്ദർശിച്ചു. ഹെഡ്മിസ്ട്രസ് സന്തോഷ് റാണി യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
ലഹരി വിമുക്ത ചികിത്സ കഴിഞ്ഞവരുമായി കുട്ടികൾക്ക് സംവദിക്കുന്നതിന് അവസരം ഒരുക്കി. ലഹരി ഉപയോഗം തടയുന്നത്, ചികിത്സ എന്നിവ സംബന്ധിച്ച് ക്ലാസും ചികിത്സാ കേന്ദ്രങ്ങളിൽ സജ്ജീകരിച്ചു.
കിടങ്ങന്നൂർ നവദർശൻ ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിൽ നടത്തിയ പരിപാടിയിൽ നവദർശൻ ഡയറക്ടർ റവ. അഭിഷേക് ഡാൻ ഉമ്മൻ, കൗൺസിലർമാർ, സോഷ്യൽ വർക്കാർമാർ എന്നിവർ പങ്കെടുത്തു.
അടൂർ ഗാന്ധിഭവൻ ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിൽ നടത്തിയ പരിപാടിയിൽ പ്രോജക്ട് ഡയറക്ടർ എസ്. ശ്രീലക്ഷ്മി, കൗൺസിലർ എസ് രേഷ്നാ എന്നിവരും നേതൃത്വം നൽകി.