റാ​ന്നി: ഇ​രു​ളി​ല്‍ നി​ന്ന് വെ​ളി​ച്ച​ത്തി​ലേ​ക്ക് ന​യി​ക്കാ​ന്‍ വാ​യ​ന​യ്ക്കാ​കു​മെ​ന്ന് പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലും ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച വാ​യ​ന​പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം റാ​ന്നി എം​എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​നു​ഷ്യ​ന്‍ എ​ന്ന മ​ഹാ​പ്ര​കാ​ശ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ന് പു​സ്ത​കം വാ​യി​ക്ക​ണം. മ​റ്റൊ​രാ​ളെ മ​ന​സി​ലാ​ക്ക​ണ​മെ​ങ്കി​ല്‍ വാ​യ​ന വേ​ണം. ഓ​രോ പു​സ്ത​ക​വും വ്യ​ത്യ​സ്ത​മാ​ണ്. പ​ല വി​കാ​ര​ങ്ങ​ളെ​യും ഭാ​വ​ങ്ങ​ളെ​യും അ​റി​യാ​നു​ള്ള ഏ​ക ഉ​പാ​ധി​യാ​ണ് വാ​യ​ന. പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ വ്യ​ക്തി​യെ മാ​ത്ര​മ​ല്ല നാ​ടി​ന്‍റെ ചേ​തോ​വി​കാ​ര​വും മ​ന​സി​ലാ​ക്കാ​നാ​കു​മെ​ന്ന് മ​ഹാ​ത്മ​ഗാ​ന്ധി​യു​ടെ ആ​ത്മ​ക​ഥ ഉ​ദ്ധ​രി​ച്ച് എം​എ​ല്‍​എ വ്യ​ക്ത​മാ​ക്കി.

എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്നും 12.5 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചാ​ണ് റാ​ന്നി എം​എ​സ് സ്കൂ​ളി​ലെ ഡി​ജി​റ്റ​ല്‍ ലൈ​ബ്ര​റി സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് പ്ര​മോ​ദ് നാ​രാ​യ​ൺ പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ഏ​ബ്ര​ഹാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പ്ര​ഫ. ടി.​കെ.​ജി. നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​എ​സ്. ഗോ​പി വാ​യ​ന സ​ന്ദേ​ശം ന​ല്‍​കി. റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ആ​ര്‍. പ്ര​കാ​ശ്, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി പി. ​ജി. ആ​ന​ന്ദ​ൻ, സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ അം​ഗം എ​സ്. ഹ​രി​ദാ​സ്, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കോ​മ​ളം അ​നി​രു​ദ്ധ​ൻ,

റാ​ന്നി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി വി. ​ആ​ർ. വി​ശ്വ​നാ​ഥ​ന്‍ നാ​യ​ര്‍, എം​എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സ്മി​ജു ജേ​ക്ക​ബ്, പി​ആ​ര്‍​ഡി അ​സി​സ്റ്റ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പ്ര​വീ​ണ്‍ ജി. ​നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.