പ​ത്ത​നം​തി​ട്ട: യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക മാ​ർ ബ​സേ​ലി​യോ​സ് ജോ​സ​ഫ് ബാ​വാ​യ്‌​ക്ക് നി​ര​ണം ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ തി​രു​വ​ല്ല​യി​ൽ സ്വീ​ക​ര​ണം ന​ൽ​കു​മെ​ന്ന് ഭ​ദ്രാ​സ​ന ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​തി​രു​വ​ല്ല സെ​ന്‍റ് ജോ​ൺ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ക​ത്തീ​ഡ്ര​ലി​ൽ എ​ത്തു​ന്ന ശ്രേ​ഷ്ഠ ബാ​വ​യെ അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ്, യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ നി​ര​ണം ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ്, യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ്, മാ​ത്യൂ​സ് മാ​ർ തേ​വോ​ദോ​സി​യോ​സ്, കു​റി​യാ​ക്കോ​സ് മാ​ർ ഗ്രീ​ഗോ​റി​യോ​സ്, കു​റി​യാ​ക്കോ​സ് മാ​ർ ഈ​വാ​നി​യോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ക്കും.

തു​ട​ർ​ന്ന് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ സെ​ന്‍റ് ജോ​ൺ​സ് ക​ത്തീ​ഡ്ര​ലി​ൽ നി​ന്നും സ്വീ​ക​ര​ണ ഘോ​ഷ​യാ​ത്ര പു​റ​പ്പെ​ട്ട് തി​രു​വ​ല്ല ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​നു മു​ന്പി​ലെ​ത്തു​ന്പോ​ൾ തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യും പൗ​ര​സ​മൂ​ഹ​വും ചേ​ർ​ന്ന് ബാ​വ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കും.

അ​മ്പി​ളി ജം​ഗ്ഷ​നി​ൽ നി​ന്ന് സ്വീ​ക​ര​ണ ഘോ​ഷ​യാ​ത്ര കാ​വും​ഭാ​ഗം സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ലേ​ക്ക് ന​ട​ക്കും. 3.30 ന് ​അ​നു​മോ​ദ​ന സ​മ്മേ​ള​നം മാ​ർ​ത്തോ​മ്മ സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം‌​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ തി​രു​വ​ല്ല ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ്, ബി​ലി​വേ​ഴ്സ‌് ഈ​സ്റ്റേ​ൺ ച​ർ​ച്ച് അ​ധ്യ​ക്ഷ​ൻ സാ​മു​വേ​ൽ മാ​ർ തെ​യോ​ഫി​ലോ​സ് എ​ന്നി​വ​ർ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ, യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ്, മാ​ത്യൂ​സ് മാ​ർ തേ​വോ​ദോ​സി​യോ​സ്, കു​റി​യാ​ക്കോ​സ് മാ​ർ ഗ്രീ​ഗോ​റി​യോ​സ്, കു​റി​യാ​ക്കോ​സ് മാ​ർ ഈ​വാ​നി​യോ​സ്, ഫാ. ​റോ​യി ജോ​ർ​ജ് ക​ട്ട​ച്ചി​റ, ആ​ർ. മോ​ഹ​ൻ കു​മാ​ർ, സ​ന്തോ​ഷ് ശാ​ന്തി, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​രാ​യ ബ്ലെ​സി, ബാ​ബു തി​രു​വ​ല്ല എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​റോ​ജ​ൻ രാ​ജ​ൻ, ഫാ. ​മ​ത്ഥ്യാ​സ് കാ​വു​ങ്ക​ൽ, ഫാ. ​റെ​ജി മാ​ത്യു, ലാ​ബി ചെ​റി​യാ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.