വെള്ളക്കെട്ടിൽ വീണു വിദ്യാർഥിയെ കാണാതായി
1568529
Thursday, June 19, 2025 3:39 AM IST
തിരുവല്ല: വെള്ളക്കെട്ടിൽ വീണു വിദ്യാർഥിയെ കാണാതായി. തിരുവല്ല തിരുമുലപുരം ബാലികാമഠം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥി ജെറോം സാബുവിനെ (17) യാണ് കാണാതായത്. ഇരുവള്ളിപ്ര വാഴകൂട്ടത്തിൽ സാബു - രമ്യ ദമ്പതികളുടെ മകനാണ് ജെറോം സാബു. വള്ളംകുളം തിരുവാനപുരം പുഞ്ചയിലെ വെള്ളക്കെട്ടിൽ ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് സാബുവിനെ കാണാതായത്.
കൂട്ടൂകാരുമായി വെള്ളത്തിൽ ഇറങ്ങിക്കളിക്കുന്നതിനിടയിൽ കയത്തിൽ അകപ്പെടുകയായിരുന്നുവെന്ന് പറയുന്നു. നാട്ടുകാരും തിരുവല്ല അഗ്നിശമന സേനാംഗങ്ങളും എത്തി തെരച്ചിൽ നടത്തിയെങ്കിലും വൈകും വരെ കണ്ടെത്താനായില്ല.